Loading...

MUNICIPAL SECRETARY GRADE III QUESTIONS AND ANSWERS

Share:


  1. ക്രിസ്മസ് രോഗം എന്നറിയപ്പെടുന്ന രോഗം ഏത്  -- ഹീമോഫീലിയ  
  2. അക്ഷയ പദ്ധതിയുടെ ബ്രാൻഡ്‌ അംബാസഡർ  ആരാണ്  -- മമ്മൂട്ടി 
  3. റിസർവ് ബാങ്ക് സ്ഥാപിതമായത് ഏത് വർഷമാണ്‌ -- 1935 
  4. പാലിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ ഏത് -- കേസീൻ .
  5. ബേക്കിംഗ് സോഡയുടെ രാസ നാമം എന്ത്  -- സോഡിയം ബൈകാർബനേറ്റ് 
  6. കണ്ണുനീരിൽ അടങ്ങിയിരിക്കുന്ന രാസാഗ്നി ഏത് -- ലൈസോസോം 
  7. മനുഷ്യന്റെ കണ്ണിലെ കോർണിയ മാറ്റി വെക്കുന്ന ശസ്ത്രക്രിയയുടെ പേരെന്ത് -- കെരാറ്റോപ്ലാസ്റ്റി 
  8. ഇന്ത്യയിൽ പ്ലാനിംഗ് കമ്മീഷൻ സ്ഥാപിതമായത് ഏത് വർഷം -- 1950 
  9. റയിൽവേ സ്റ്റാഫ് കോളജ് സ്ഥിതി ചെയ്യുന്നത് എവിടെ  -- ബറോഡ
  10. ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകൽപ്പന ചെയ്തത് ആരായിരുന്നു  -- ഡി ഉദയകുമാർ 

-------------------------------------------------------------------------------------------------------------------------


                
1.ശരീരത്തിൽ രക്തം കട്ട പിടിക്കാത്ത അവസ്ഥയാണ് ഹീമോഫീലിയ .രാജകീയ രോഗം എന്നും ഇത് അറിയപ്പെടുന്നു 
2.സംസ്ഥാനത്തെ ഓരോ കുടുംബത്തിലെയും ഒരാളെയെങ്കിലും കംപ്യൂട്ടർ സാക്ഷരനാക്കുക എന്ന ലക്ഷ്യമാണ്‌ അക്ഷയ .മലപ്പുറം ജില്ലയിലാണ് ഇതിനു തുടക്കം കുറിച്ചത്
3.1949 ലാണ് റിസർവ് ബാങ്ക് ദേശസാൽക്കരിച്ചത് .ഓസ്ബോണ്‍ ആർക്കൽ സ്മിത്ത് ആണ് ആദ്യ റിസർവ് ബാങ്ക് ഗവർണർ 
4.പാലിൽ അടങ്ങിയിരിക്കുന്ന ലാക്ടോസ് ആണ് അതിന്റെ രുചിക്ക് കാരണം .
5. സോഡിയം കാർബനേറ്റ് ആണ് അലക്കു കാരം എന്നറിയപ്പെടുന്നത് 
6 .നമ്മുടെ ഉമിനീരിൽ അടങ്ങിയിരിക്കുന്ന രാസാഗ്നിയാണ്  ലൈസോസൈം .
7.മനുഷ്യ നേത്രത്തിലെ ലെൻസ്‌ കോണ്‍വെക്സ് ലെൻസ്‌ ആണ് 
8..പ്ലാനിംഗ് കമ്മീഷനു പകരമായി നിലവിൽ വന്ന പുതിയ സ്ഥാപനമാണ്‌ NITI AYOG.National Institution for Transforming India എന്നതാണ് NITI എന്നതിന്റെ പൂർണ രൂപം 
9.സുരേഷ് പ്രഭു ആണ് ഇപ്പോഴത്തെ കേന്ദ്ര റയിൽവേ മന്ത്രി 
10. 2010 ജൂലൈ 15 നാണ് കേന്ദ്ര സർക്കാർ ചിഹ്നം ഔദ്യോഗികമായി സ്വീകരിച്ചത് 

KERALA PSC QUESTIONS,KERALA PSC QUESTIONS AND ANSWERS,KERALA PSC FREQUENTLY ASKED QUESTIONS AND ANSWERS
Loading...
Best Job Blogger Templates Without Footer Credit